മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പുറപ്പെട മേൽശാന്തിയായി കൊടുമൺ ശാന്തിമഠത്തിൽ എസ്. രമേശൻപോറ്റി (50) നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കൊടുമൺ വൈകുണ്oപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തിയാണ്.കൊടുമൺ ശാന്തിമഠത്തിൽ പരേതനായ ശങ്കരൻ പോറ്റിയുടെയും സുഭദ്ര അന്തർജനത്തിന്റെയും മകനാണ്. മായാകൃഷ്ണനാണ് ഭാര്യ. ദേവദത്തൻ, ദേവാനന്ദൻ എന്നിവർ മക്കളാണ്.